വഖ്‌ഫ് ഭേദഗതി നിയമം (UMEED) പാനൽ ഡിസ്കഷൻ

വഖ്‌ഫ് ഭേദഗതി നിയമം (UMEED) പാനൽ ഡിസ്കഷൻ

പ്രിയമുള്ളവരേ 🩷

തിരക്കാണെന്നറിയാം.

എന്നാലും ഒരു ഒന്നര മണിക്കൂർ നിങ്ങൾക്ക് വേണ്ടി തന്നെ നീക്കി വെക്കാൻ തയ്യാറാണെങ്കിൽ നമ്മുടെയും രാജ്യത്തെ മുഴുവൻ മതേതര വിശ്വാസികളുടെയും നീതി ബോധത്തെ ചോദ്യം ചെയ്യുന്ന, UMEED എന്ന് പേര് നൽകപ്പെട്ടിരിക്കുന്ന വഖ്‌ഫ് ഭേദഗതി നിയമത്തെക്കുറിച്ച് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങൾക്കായി പ്രത്യേക അവസരമൊരുക്കുന്നു.

വഖ്‌ഫ് നെക്കുറിച്ച് ആഴത്തിൽ അറിവുള്ള, നിയമ രംഗത്തും സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ചു നിൽക്കുന്ന വ്യക്തിത്വങ്ങളായ അഡ്വക്കേറ്റ് ജമാൽ, അഡ്വക്കേറ്റ് തഹ് ലിയ, പി എ പ്രേം ബാബു, ഡോ. ബദീഉസ്സമാൻ എന്നിവരോടൊപ്പം ചിലവഴിച്ച് ഈ നിയമത്തെ കുറിച്ച് ആധികാരികമായി പഠിക്കാൻ WINGS ഉം (WOMEN’S INITIATIVE TO NURTURE GROWTH OF SOCIETY), ALL INDIA MUSLIM PERSONAL LAW BOARD ഉം ചേർന്ന് ഒരുക്കുന്ന ഈ അവസരം നിങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

അഭിഭാഷകരും അല്ലാത്തവരുമായ മുഴുവൻ വിജ്ഞാന കുതുകികളെയും 2025 ജൂൺ 26 വ്യാഴം ഗ്രാൻഡ് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന “പാനൽ ഡിസ്കഷൻ”ന് സാക്ഷിയാവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു.

Save Waqf Save Constitution എന്ന പേരിൽ 2025 July 12 ന് എറണാകുളം ടൌൺ ഹാളിൽ നടക്കാനിരിക്കുന്ന കേരള മുസ്ലിം വനിതാ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഈ പ്രോഗ്രാമിൽ നിങ്ങളുടെ സാന്നിധ്യം വളരെ അനിവാര്യമാണ്

സമയം മറക്കേണ്ട
2025 ജൂൺ 26 വ്യാഴം 4.45 pm

സ്ഥലം ഒന്ന് കൂടെ പറയാം

ഹൈ കോടതിയിൽ നിന്നും ഏറെ ദൂരെയല്ലാതെ

ഗ്രാൻഡ് സ്‌ക്വയർ ഓഡിറ്റോറിയം

* WINGS
(WOMEN’S INITIATIVE TO NURTURE GROWTH OF SOCIETY)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *