കായംകുളം: കായംകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക്ലീഗൽ സർവ്വീസ് അതോറിറ്റികളുടെ സഹകരണത്തോടെ ജൂൺ ജൂലൈ മാസങ്ങളിലായി കായംകുളം കോടതിപരിധിയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി നിയമ ബോധവത്കരണ ക്ലാസ്സുകളുംക്യാമ്പുകളും സംഘടിപ്പിക്കുകയാണ്.
വിവിധ നിയമവിഷയങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രഗത്ഭരായ അഭിഭാഷകരുടെ നേതൃത്വത്തിൽ ലഹരി’ പോക്സോ നിയമം, വിദ്യാർത്ഥികളും നിയമങ്ങളും എന്നീ വിഷയങ്ങളിൽക്ലാസ്സുകൾ എടുക്കും സെമിനാറുകളുടെ ഉത്ഘാടനം ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ കായംകുളംstmarys ഹയർ സെക്കണ്ടറി സ്കൂളിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ്റ് വി. ബോബൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൾ ഡിസ്ട്രിക്ആൻ്റ് സെഷൻസ് ജഡ്ജി കെ. കെ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും.
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി യും സീനിയർ സിവിൽ ജഡ്ജുമായ പ്രമോദ് മുരളി മുഖ്യ പ്രഭാഷണം നടത്തും കായംകുളം മുൻസിഫ് ഏ.അനീസ ‘ ജുഡീഷ്യൽ ഒന്നാംാം ക്ലാസ്സ് മജിസ്ട്രേറ്റ് ഐശ്വര്യാറാണി’ തുടങ്ങിയവർ പങ്കെടുക്കും സീനിയർ അഭിഭാഷകൻ അഡ്വ :ഒ ഹാരീസ് ക്ലാസ്സ് എടുക്കും പ്രസ്തുത പരിപാടിയിൽ എല്ലാ അംഗങ്ങളുടെയും മഹനീയ സാനിദ്ധ്യം ഉണ്ടാകണമെന്ന് അറിയിക്കുന്നു
സെക്രട്ടറി
ബാർ അസോസിയേഷൻ
കായംകുളം